ബ്രോ ഡാഡി
3/2022 ബ്രോ ഡാഡി സിനിമയുടെ ആത്യന്തികമായ ലക്ഷ്യങ്ങൾ 3 കാര്യങ്ങളാണെന്നു കേട്ടിട്ടുണ്ട്... Entertainment!!! Entertainment!! Entertainment!!! അങ്ങനെ നോക്കിയാൽ ഈ മൂന്നു ലക്ഷ്യങ്ങളും നിറവേറ്റിയ സിനിമ ആയിട്ടാണ് ബ്രോ ഡാഡി എനിക്ക് അനുഭവപ്പെട്ടത്. വളരെ സിമ്പിൾ ആയൊരു കഥയെ, ആവശ്യമായ അളവിൽ ഫൺ എലമെന്റ്സ് ചേർത്ത് ഒരുക്കിയ ചിത്രം. ഫാമിലി ഒന്നിച്ചു കാണുകയും, ചിത്രം എല്ലാവർക്കും ഒരുപോലെ enjoyment നൽകുകയും ചെയ്തു.. പോസിറ്റീവ് ആയി അനുഭവപ്പെട്ടത്, actors ന്റെ പ്രകടനം തന്നെയാണ്. ഏറെ കാലത്തിനു ശേഷം, മോഹൻലാലിന്റെ comic timing നിറഞ്ഞ ഒരു complete show തന്നെ ആയിരുന്നു ചിത്രം. ചിത്രത്തിന്റെ ആദ്യ പകുതി യിലുടനീളം മോഹൻലാൽ സ്കോർ ചെയ്തുവെങ്കിൽ, രണ്ടാം പകുതിയിൽ ലാലു അലക്സ് ആയിരുന്നു താരം.കോമഡി യും ഇമോഷണൽ സീൻസ് ഉം എല്ലാം ചേർത്ത് പുള്ളി പൊളിച്ചടുക്കി. മറ്റെല്ലാവരും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. സൗബിൻ വെറുപ്പീര് ആണെന്ന്, മുൻ റിവ്യൂസ് ൽ പലതിലും കണ്ടെങ്കിലും ചിത്രം കണ്ടപ്പോൾ സ്ക്രിപ്റ്റ് അത് ഡിമാൻഡ് ചെയ്യുന്നു എന്നാണ് തോന്നിയത്.. സിനിമ യുടെ നെഗറ്റീവ് സൈഡ് ലേക്ക് വരുമ്പോൾ, ഒരു കോമഡി ചിത്രം കൈകാര്യം ചെയ്യേണ്ടുന്ന കാര്യത്...