ഹൃദയം ♥♥

ചില സിനിമകൾ അങ്ങനെയാണ്, ദൈർഘ്യം ഏറെയുണ്ടെങ്കിലും സിനിമ തീരുന്നത് പോലും അറിയാറില്ല. ഹൃദയം കണ്ടു കഴിഞ്ഞ് ആലോചിച്ചത്, ഈ 15 പാട്ടുകൾ എങ്ങനെ കടന്നു പോയി എന്നാണ്. സിനിമയും മ്യൂസിക് മായി മൂന്ന് മണിക്കൂർ ഇഴുകി ചേർന്ന് കടന്ന് പോയി...

സിനിമയുടെ ആദ്യ പകുതി കണ്ടപ്പോൾ ശെരിക്കും ഒരു കോളേജിൽ പഠിച്ചിറങ്ങിയ ഫീൽ ആയിരുന്നു. ചിരിയും, അടിയും ബഹളവും, കണ്ണീരുമായി ഒരു ഒന്നര മണിക്കൂറിനടുത്ത കോളേജ് ജീവിതം..

ആദ്യ പകുതിയുടെ intensity യോളം എത്തിയില്ലെങ്കിലും നിരാശപ്പെടുത്താത്ത രണ്ടാം പകുതി...അസാധ്യ ഫീൽ നൽകിയ ക്ലൈമാക്സ്‌.. ഒടുവിൽ അറിയാതെ കയ്യടിപ്പിക്കുന്ന വിനീത് ശ്രീനിവാസൻ മാജിക്‌ ♥♥

പ്രണവിന്റെ പ്രകടനം അതി ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.. ഒരു മികച്ച പെർഫോമർ ആയി മാറി കഴിഞ്ഞു പ്രണവ്.. എല്ലാത്തരം emotions ഉം അതിന്റെ നാച്ചുറൽ best ൽ തന്നെ വന്നു

പ്രണവ്നൊപ്പം ആന്റണി താടിക്കാരനായി അഭിനയിച്ച അശ്വത് ലാലിന്റെ പ്രകടനവും നന്നായി..

പോരായ്മകൾ :

കാലഘട്ടങ്ങളുടെ മാറ്റങ്ങൾ അനുസരിച്ചു, നടീ നടന്മാരുടെ physical get up ൽ വ്യത്യാസങ്ങൾ അനുഭവപ്പെട്ടില്ല. പ്രത്യേകിച്ച്, പ്രണവിന് different looks ഒന്നും ചെയ്തില്ല..

ചിത്രത്തിന്റെ തുടക്കത്തിൽ കോളേജ് ന്റെ atmosphere ലേക്ക് ലാൻഡ് ചെയ്യിക്കാൻ നടത്തിയ ശ്രമങ്ങൾ artificial ആയി തോന്നി. പിന്നീട് പൂർണ്ണമായും, ആ ഒരു അന്തരീക്ഷത്തിലേക്ക് ലയിക്കാനായി

ഇവയെല്ലാം തന്നെ ചിത്രത്തിന്റെ മൊത്തത്തിലുള്ള ആസ്വദനത്തിൽ വലിയ കുറവ് വരുത്തുന്നില്ല എന്നുള്ളത് വളരെ മികച്ചൊരു തിയേറ്റർ എക്സ്പീരിയൻസ് ലേക്ക് "ഹൃദയ "ത്തെ കൂട്ടി കൊണ്ട് പോവുന്നു ♥♥

Comments